ആലങ്ങാട്: മാഞ്ഞാലി, മാട്ടുപുറം പ്രദേശങ്ങളിൽ വാഴക്കുല മോഷണം പതിവായി. മാട്ടുപുറം സ്വദേശികളായ ഷെറീഫ്, മുഹമ്മദ് സലിം എന്നിവരുടെ മുപ്പെത്തിയ ഏത്തവാഴക്കുലകളും വാസന്തിയെന്ന വീട്ടമ്മയുടെ പൂവൻ വാഴക്കുലകളുമാണ് മോഷണം പോയത്. മോഷണം പതിവായതോടെ മാട്ടുപുറം ഭാഗത്തെ കർഷകർ ആശങ്കയിലാണ്. വിറ്റാൽ പലപ്പോഴും അദ്ധ്വാനത്തിന്റെ കൂലിപോലും കിട്ടാത്ത അവസ്ഥയിലാണ് കാർഷകർ. അവിനിടയിലാണ് വിളകൾ മോഷ്ടിച്ചുകൊണ്ടുപോകുന്നത്.