shammi-thilakan

കൊച്ചി: എറണാകുളം ക്രൗൺ പ്ലാസയിൽ കഴിഞ്ഞ മാസം 19ന് നടന്ന 'അമ്മ' ജനറൽ ബോഡി യോഗം മൊബൈലിൽ പകർത്തിയതിന് നടൻ ഷമ്മി തിലകനോട് വിശദീകരണം തേടാൻ സംഘടനയുടെ ഇന്നലെ ചേർന്ന എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. വൈകിട്ട് അമ്മയുടെ കൊച്ചി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പങ്കെടുത്തു.