women

കൊ​ച്ചി​:​ ​സ്ത്രീ​ക​ൾ​ക്കും​ ​കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള​ ​അ​തി​ക്ര​മ​ങ്ങ​ൾ,​ ​ലിം​ഗ​ ​വി​വേ​ച​നം​ ​തു​ട​ങ്ങി​യ​വ​ ​ചെ​റു​ക്കു​ന്ന​തി​ന് ​ജ​ന​ങ്ങ​ളെ​ ​ബോ​ധ​വ​ത്ക​രി​ക്കാ​ൻ​ ​ഇ​നി​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും​ ​സ​ർ​ക്കാ​ർ,​അ​ർ​ദ്ധ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​ക്ലാ​സ് ​ന​ൽ​കും.​ ​
സം​സ്ഥാ​ന​ ​വ​നി​ത​ ​ശി​ശു​വി​ക​സ​ന​ ​വ​കു​പ്പാ​ണ് ​ക്ലാ​സു​ക​ൾ​ ​ന​ട​ത്തു​ക.ഗാ​ർ​ഹി​ക​ ​അ​തി​ക്ര​മ​ങ്ങ​ളി​ൽ​ ​നി​ന്ന് ​സ്ത്രീ​ക​ളെ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​നി​യ​മം,​ ​ഗാ​ർ​ഹി​ക​ ​അ​തി​ക്ര​മം​ ​നേ​രി​ടു​ന്ന​ ​സ്ത്രീ​ക​ളു​ടെ​ ​സു​ര​ക്ഷ​ ​സം​ബ​ന്ധി​ച്ച് ​വ​കു​പ്പ് ​ആ​വി​ഷ്‌​ക​രി​ച്ച് ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​വി​വി​ധ​ ​പ​ദ്ധ​തി​ക​ൾ​ ​എ​ന്നി​വ​യെ​ക്കു​റി​ച്ച് ​ഏ​ക​ദി​ന​ ​സെ​മി​നാ​ർ​ ​ന​ട​ത്തും.​ ​
ബ്ലോ​ക്ക് ​മെ​മ്പ​ർ​മാ​ർ​ ​വി​വി​ധ​ ​ബ്ലോ​ക്കു​ക​ളി​ൽ​ ​അ​വ​ബോ​ധ​ ​ക്ലാ​സു​ക​ൾ​ ​ന​ൽ​കും.​ ​ഇ​വ​ർ​ ​ജ​ന​ങ്ങ​ൾ​ക്ക് ​പൊ​തു​വാ​യ​ ​മാ​ർ​ഗ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ന​ൽ​കും.ഓ​രോ​ ​പ​രി​പാ​ടി​ക​ളി​ലും​ ​ഒ​രു​ ​ഐ.​സി.​ഡി.​എ​സി​ന് 17,000​ ​രൂ​പ​ ​ക്ര​മ​ത്തി​ൽ​ 258​ ​ഐ.​സി.​ഡി.​എ​സു​ക​ൾ​ക്ക് 43,86,000​ ​രൂ​പ​ ​അ​നു​വ​ദി​ച്ച് ​ഉ​ത്ത​ര​വാ​യി.രാ​വി​ലെ​ 10.30​ ​മു​ത​ൽ​ 12​ ​വ​രെ​യും​ ​ഉ​ച്ച​ക്ക് 1.30​ ​മു​ത​ൽ​ 3.30​ ​വ​രെ​യു​മാ​ണ് ​സെ​മി​നാ​ർ.ജെ​ന്റ​ർ​ ​അ​വ​യ​ർ​നെ​സ്,​ ​സ്‌​കീം​സ്,​ ​സ്ത്രീ​ധ​ന​ ​നി​രോ​ധ​ന​ ​നി​യ​മം,​ ​ഗാ​ർ​ഹി​ക​ ​അ​തി​ക്ര​മ​ ​നി​യ​മം,​ ​ഷെ​ൽ​റ്റ​ർ​ ​ഹോം​സ്,​ ​കാ​തോ​ർ​ത്ത്,​ ​പൊ​ൻ​വാ​ക്ക്,​ ​ര​ക്ഷാ​ദൂ​ത്,​ ​വാ​ട്ട്‌​സാ​പ്പ് ​ഹെ​ല്പ് ​ലൈ​ൻ.​ ​ഇ​ങ്ങ​നെ​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ളി​ലാ​ണ് ​ക്ലാ​സു​ക​ൾ.