lib
തിരുവൈരാണിക്കുളം യുവജന സമാജം ലൈബ്രറിയിൽ നടന്ന കവി എസ്. രമേശൻ അനുസ്മരണയോഗത്തിൽ ലൈബ്രറി സെക്രട്ടറി പ്രവീൺകുമാർ പ്രഭാഷണം നടത്തുന്നു

കാലടി: കവി എസ്. രമേശന്റെ നിര്യാണത്തിൽ തിരുവൈരാണിക്കുളം യുവജനസമാജം ഗ്രാമീണ വായനശാല അനുശോചിച്ചു. സെക്രട്ടറി കെ.ജി. പ്രവീൺകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് എം.എസ്. സുരേഷ്‌കുമാർ അദ്ധ്യക്ഷതവഹിച്ചു. കമ്മിറ്റിഅംഗങ്ങളായ സുലേഖ ഷാജൻ, എം.എസ്. അശോകൻ, നിധീഷ് പടായത്ത്, രാഹുൽ, പ്രസൂൺകുമാർ, നിഷ ഷൈൻ എന്നിവർ പങ്കെടുത്തു.