forest

കൊ​ച്ചി​:​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​പ്രാ​ണ​വാ​യു​ചൊ​രി​യു​ന്ന​ ​ചെ​റു​വ​ന​ങ്ങ​ൾ​ ​എ​ന്ന​ ​സ​ങ്ക​ല്പ​വു​മാ​യി​ ​കേ​ര​ള​ ​വ​നം​ ​പ​രി​സ്ഥി​തി​ ​വ​കു​പ്പി​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​പ​റ​വൂ​ർ​ ​ശ്രീ​നാ​രാ​യ​ണ​ ​കോ​ളേ​ജി​ൽ​ ​ജി​ല്ല​യി​ലെ​ ​ആ​ദ്യ​ ​ന​ഗ​ര​വ​നം​ ​ഒ​രു​ങ്ങു​ന്നു.
കു​റ​ഞ്ഞ​ത് 5​ ​സെ​ന്റി​ൽ​ 150​ ​ത​രം​ ​വൈ​വി​ദ്ധ്യമാർന്ന​ ​സ​സ്യ​ങ്ങ​ൾ​ ​ന​ട്ടു​വ​ള​ർ​ത്തു​ന്ന​താ​ണ് ​ന​ഗ​ര​വ​നം​ ​പ​ദ്ധ​തി.​ ​ത​ദ്ദേ​ശീ​യ​മാ​യ​ ​ഔ​ഷ​ധ,​ ​ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ​ ​മാ​ത്ര​മാ​കും​ ​ഈ​ ​പ​ദ്ധ​തി​യി​ൽ​ ​ന​ട്ടു​വ​ള​ർ​ത്തു​ന്ന​ത്.​ ​വേ​ഗ​ത്തി​ൽ​ ​വ​ള​രു​ന്ന​തും​ ​സാ​വ​ധാ​നം​ ​വ​ള​രു​ന്ന​തു​മാ​യ​ ​വി​വി​ധ​യി​നം​ ​പു​ഷ്പ​-​ ​ഫ​ല​ ​വൃ​ക്ഷ​ങ്ങ​ൾ​ക്കൊ​പ്പം​ ​വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളു​മു​ൾ​പ്പെ​ടെ​ ​ന​ട്ടു​വ​ള​ർ​ത്തി​ ​വ​ന​ത്തി​ന്റെ​ ​സ്വാ​ഭാ​വീ​ക​ത​യോ​ടെ​ ​ഓ​രോ​ ​ന​ഗ​ര​ത്തി​ലും​ ​ഓ​ക്സി​ജ​ൻ​ ​ക​ല​വ​റ​ക​ൾ​ ​സൃ​ഷ്ടി​ക്കു​ക​ ​എ​ന്ന​താ​ണ് ​പ​ദ്ധ​തി​യു​ടെ​ ​മു​ഖ്യ​ല​ക്ഷ്യം.​ 2020​ ​ൽ​ ​സം​സ്ഥാ​ന​ത്ത് ​തു​ട​ക്കം​ ​കു​റി​ച്ച​ ​പ​ദ്ധ​തി​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​യി​ൽ​ ​ഇ​തു​വ​രെ​ ​ന​ട​പ്പി​ലാ​ക്കി​യി​രു​ന്നി​ല്ല.​ ​വി​ദ്യാ​ല​യ​ങ്ങ​ളു​ടേ​യും​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും​ ​പ​രി​സ​ര​ത്ത് ​മു​ൻ​കാ​ല​ങ്ങ​ളി​ൽ​ ​ന​ട​ത്തു​വ​ള​ർ​ത്തി​യ​ ​അ​ക്കേ​ഷ്യ​ ​പോ​ലു​ള്ള​ ​അ​ധി​നി​വേ​ശ​സ​സ്യ​ങ്ങ​ളെ​ ​പൂ​ർ​ണ​മാ​യും​ ​ഒ​ഴി​വാ​ക്കി​ ​പ​രി​സ്ഥി​തി​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​മ​ര​ങ്ങ​ൾ​ ​ന​ട്ടു​വ​ള​ർ​ത്തു​ന്ന​താ​ണ് ​പ​ദ്ധ​തി.
ന​ഗ​ര​പ​രി​ധി​യി​ൽ​ 10​ ​കി​ലോ​മീ​റ്റ​ർ​ ​ചു​റ്റ​ള​വി​ലു​ള്ള​ ​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​ ​പ​രി​സ​രം,​ ​പൊ​തു​സ്ഥ​ല​ങ്ങ​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​സാ​മൂ​ഹ്യ​വ​ന​വ​ത്ക​ര​ണ​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​പ​ദ്ധ​തി​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ത്.​ കാ​മ്പ​സി​ന് ​ചു​റ്റും​ ​മ​തി​ലി​നോ​ട് ​ചേ​ർ​ന്ന് ​മ​ര​ങ്ങ​ൾ​ ​ന​ടാ​നും​ ​പ​ദ്ധ​തി​യു​ണ്ട്.​ ​സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്റെ​ 100​ ​ദി​ന​ ​ക​ർ​മ്മ​പ​രി​പാ​ടി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണിത്. അ​ടു​ത്ത​മാ​സം​ ​ഇ​ത് ​യാ​ഥാ​ർ​ത്ഥ്യ​മാ​കും.

'' 2023 ഓടെ ജില്ലയിലെ 2 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നഗരവനവും 7 വിദ്യാലയങ്ങളിൽ വിദ്യാവനം പദ്ധതിയും നടപ്പിലാക്കാനും സാമൂഹ്യവനവത്കരണ വിഭാഗം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ കേന്ദ്ര സർക്കാരിന്റെ കൂടി പങ്കാളിത്തത്വത്തോടെ പുതുവൈപ്പിനിൽ വിപുലമായി രീതിയിൽ നഗരവനം ഒരുക്കാൻ ആലോചനയുണ്ട്. ഇത് സംബന്ധിച്ച ശുപാർശ കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്''

:- ജയ് മാധവ്, സോഷ്യൽ ഫോറസ്ട്രി വിഭാഗം ഡി.എഫ്.ഒ.