കൊച്ചി: പനങ്ങാട് സന്മാർഗ സന്ദർശനിസഭയുടെ ശ്രീനാരായണപുരം ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം ഇന്ന് (18) മേൽശാന്തി സെൽവരാജിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷിക്കും.
രാവിലെ നാലിന് നിർമ്മാല്യദർശനത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് അഭിഷേകം, ഉഷ:പൂജ, മഹാഗണപതിഹോമം, കലശാഭിഷേകം എന്നിവയുണ്ടാകും. വൈകിട്ട് 6.30 ന് ദീപാരാധനയ്ക്ക് ശേഷം കാവടി ഘോഷയാത്ര. തുടർന്ന് അഭിഷേകം നടക്കും.