akda

കൊച്ചി: ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി മുജീബ് റഹ്മാൻ (കൊല്ലം), ജനറൽ സെക്രട്ടറിയായി ബിനു മഞ്ഞാളി (തൃശൂർ) ട്രഷററായി വത്സൻ മേനോൻ എന്നിവരെ തിരഞ്ഞെടുത്തു. മാഹിൻ കോളിക്കര (വടക്കൻ മേഖല ചെയർമാൻ), വിൻസെന്റ് ജോൺ (മദ്ധ്യമേഖല ചെയർമാൻ), വേണുഗോപാൽ നായർ (തെക്കൻ മേഖല ചെയർമാൻ) എന്നിവരെയും തിരഞ്ഞെടുത്തു. കുത്തക ഓൺലൈൻ വ്യാപാര കമ്പനികളുടെ വഴിവിട്ട വ്യാപാരം ലക്ഷക്കണക്കിന് വ്യാപാരികളെയും 50 ലക്ഷത്തിലധികം ജീവനക്കാരെയും തുടച്ചുനീക്കും. വ്യാപാരവും തൊഴിലും സംരക്ഷിക്കാൻ നിയമനിർമ്മാണത്തിന് സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ അയ്യപ്പൻനായർ അദ്ധ്യക്ഷത വഹിച്ചു.