n
എൻ.ഡി.പി.യോഗം യൂത്ത്മൂവ്മെന്റ് കുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇ.വി. കൃഷ്ണൻ നഗറിൽ സംഘടിപ്പിച്ച യുവസംഗമം യൂണിയൻ ചെയർമാൻ കെ.കെ.കർണ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കുറുപ്പംപടി: എസ്.എൻ.ഡി.പി.യോഗം യൂത്ത്മൂവ്മെന്റ് കുന്നത്തുനാട് യൂണിയൻ യുവസംഗമം യുവതയുടെ കരുത്തിന്റെ അടയാളമായി. സമ്മേളനം യൂണിയൻ ചെയർമാൻ കെ.കെ. കർണ്ണൻ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് ചെയർമാൻ സുബിൻ എം.കെ അദ്ധ്യക്ഷത വഹിച്ചു. ശ്രീലങ്കൻ ഓണററി കോൺസൽ അഡ്വ. ബിജു കർണ്ണനെ ആദരിച്ചു. യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾക്ക് ശങ്കേഴ്സ് അവാർഡ് ഫോർ എക്സലൻസ് സമ്മാനിച്ചു. ചടങ്ങിൽ യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി അംഗം സന്തോഷ് മാധവൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്മെന്റ് നടപ്പിലാക്കാൻ പോകുന്ന കർമ്മപരിപാടികളുടെ പ്രഖ്യാപനവും നടത്തി. ചടങ്ങിൽ യൂണിയൻ കൺവീനർ സജിത്ത് നാരായണൻ, എം.എ.രാജു, അഭിജിത്ത് ഉണ്ണിക്കൃഷ്ണൻ, ഉണ്ണി കാക്കനാട്, ഷിനിൽ കോതമംഗലം, എം.ബി. തിലകൻ, മോഹിനി വിജയൻ, സജിനി അനിൽ, മോഹൻകുമാർ, ഷാജി ശാന്തി, അമൃത മുരളി എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് യൂത്ത്മൂവ്മെന്റ് യൂണിയൻ നേതാക്കളായ ശ്രീജിത്, അരുൺ ചന്ദ്രൻ, പ്രമോദ്, അഖിൽ ബാബു, സജേഷ് പി.എസ്.എന്നിവർ നേതൃത്വം നൽകി.