കൊച്ചി: എസ്.എൻ.ഡി.പി യോഗം കലൂർ സൗത്ത് ശാഖയും എളമക്കര ചതയോപഹാരം ഗുരുദേവട്രസ്റ്റും സംയുക്തമായി മഹാകവി കുമാരനാശാന്റെ 98-ാമത് സ്മൃതിദിനം ആചരിച്ചു. ശാഖ പ്രസിഡന്റ് പി.ഐ. തമ്പി അദ്ധ്യക്ഷത വഹിച്ചു. ചതയോപഹാരം ഗുരുദേവട്രസ്റ്റ് കൺവീനർ കെ.കെ. പീതാംമ്പരൻ മുഖ്യ പ്രഭാഷണം നടത്തി. ഐ.ജി. മനോഹരൻ സംസാരിച്ചു. ശാഖ സെക്രട്ടറി ഐ.ആർ. തമ്പി സ്വാഗതവും ക്ഷേത്രം കൺവീനർ എൻ.കെ. മോഹനൻ നന്ദിയും പറഞ്ഞു.