
കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ പങ്കെടുത്ത ഒരുകോടി പേർ പത്തു കോടി സൂര്യനമസ്കാരം നടത്തി.കേന്ദ്ര ആയുഷ് മന്ത്രാലയവും പതഞ്ജലി യോഗപീഠവും ദേശവ്യാപകമായി സംഘടിപ്പിച്ച പരിപാടിയിൽ കേരള യോഗാസന സ്പോർട്സ് അസോസിയേഷനും പങ്കാളികളായി. മകരസംക്രാന്തി ദിനത്തിൽ രാവിലെ ഏഴു മുതൽ ഓൺലൈനിൽ പങ്കെടുത്തവർ 13 തവണ സൂര്യനമസ്കാരം ചെയ്താണ് പത്തു കോടി തികച്ചത്. കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൽ, സ്വാമി രാംദേവ് എന്നിവർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ശ്രീശ്രീ രവിശങ്കർ, ജഗ്ഗി വാസുദേവ്, ഡോ. നാഗേന്ദ്ര, തുടങ്ങിയവർ പങ്കുചേർന്നു.