 
ആലുവ: ആലുവ അൻവർ മെമ്മോറിയൽ യൂത്ത് പാലിയേറ്റീവ് കെയറിന്റേയും ഐ.എം.എ മദ്ധ്യകേരളയുടെയും സംയുക്താഭിമുഖ്യത്തിൽ കേരള പാലിയേറ്റീവ് കെയർ ദിനാചരണവും അവാർഡ് ദാനവും മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡോ. സി.എം. ഹൈദരാലി അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പാലിയേറ്റീവ് കെയർ പരിശീലനം പൂർത്തിയാക്കിയ രാജഗിരി, കെ.എംഇ.എ.എന്നീ കോളേജുകളിലെ വിദ്യാർഥികൾക്ക് ചലച്ചിത്രതാരം ടിനി ടോം അവാർഡ് സമർപ്പണവും
ഡോ. എ.കെ. റഫീക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
ഇസ്മയിൽ ഖാൻ, ഡോ. സജിത്ത്, ചിന്നൻ ടി. പൈനാടത്ത്, എ.ജെ. റിയാസ്, ഇ.എ. ഷബീർ, ജോബി തോമസ്, അസീസ് അൽ ബാബ്, എ.എസ്. രവിചന്ദ്രൻ, എ.എം. അബ്ദുൾകരീം, സി.എം. സലീം എന്നിവർ സംസാരിച്ചു.
ഡോ. സി.എം. ഹൈദരാലിയെക്കുറിച്ച് തയ്യാറാക്കിയ പുസ്തകം മന്ത്രി പി. പ്രസാദിനും ടിനിടോമിനും ജിഷ ബാബു കൈമാറി.