കാലടി: ഐ.എൻ.ടി.യു.സി കാഞ്ഞൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയേടം തെക്കേഅങ്ങാടി സ്റ്റാൻഡിലെ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് യൂണിയൻെറ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. ഐ.എൻ.ടി.യു.സി റീജണൽ പ്രസിഡന്റ് മുഹമ്മദ് സഗീർ വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ദേവസിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.ഐ. നാദിർഷ മുഖ്യപ്രഭാഷണം നടത്തി. റീജിണൽ ഭാരവാഹികളായ ആനന്ദ് ജോർജ്, ആഷിക് എടത്തല, ടി .എൻ. സദാനന്ദൻ, മണ്ഡലം ഭാരവാഹികളായ എൻ.സുരേഷ്‌കുമാർ, പി.ജി. സത്യവാൻ, സുബീർ തൂമ്പായിൽ, യൂണിയൻ വൈസ് പ്രസിഡന്റ് പൗലോസ് പുത്തൻപുരയ്ക്കൽ, സെക്രട്ടറി പി.ഇ.ഷാജി എന്നിവർ സംസാരിച്ചു.