health
മൂവാറ്റുപുഴ നഗരസഭയുടേയും ആരോഗ്യവകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി തർബിയത്ത് സ്കൂളിൽ നടത്തിയ മെഗാ വാക്സിനേഷൻ ക്യാമ്പ് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: നഗരസഭയുടേയും ആരോഗ്യവകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി തർബിയത്ത് സ്കൂളിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. 700കുട്ടികൾ വാക്സിനേഷൻ സ്വീകരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ ഉപസമിതി ചെയർമാൻ പി.വി.എം. സലാം അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ഫൗസിയ അലി, സ്കൂൾ മാനേജർ ടി.എസ്. അമീർ, പി.ടി.എ പ്രസിഡന്റ് കബീർ പൂക്കടശേരി, ടി.എം. ജോർജ്ജ്, സോണിമാത്യു , ജൂലി ഇടിയക്കാട്ട്, ഡി.ആർ. ജേക്കബ് എന്നിവർ നേതൃത്വം നൽകി.