 
അങ്കമാലി : ലിറ്റിൽഫ്ലവർ ആശുപത്രിയിലെ നവീകരിച്ച ഹാർട്ട് കെയർ സെന്ററിന്റെ ആശിർവാദകർമ്മം എറണാകുളം അങ്കമാലി അതിരൂപത മെത്രോപ്പൊലീത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിലും ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ റെജി മാത്യുവും നിർവഹിച്ചു. ഡയറക്ടർ ഫാ. ഡോ.വർഗീസ് പൊട്ടയ്ക്കൽ, ജോയിന്റ് ഡയറക്ടർ ഫാ. റെജു കണ്ണമ്പുഴ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജു നെടുങ്ങാടൻ, ഹാർട്ട് കെയർ സെന്റർ മേധാവി ഡോ. സ്റ്റിജി ജോസഫ്, ഡോ എ. കെ. റഫീഖ്, സിലി വർഗീസ് എന്നിവർ പ്രസംഗിച്ചു.