cpi
മൂവാറ്റുപുഴ മണ്ഡലം സമര പ്രചരണ ജാഥയുടെ സമാപന സമ്മേളനം സി പി ഐ കൺട്രോൾ കമ്മീഷൻ അംഗം കെ.കെ.അഷറഫ് ഉദ്ഘാടനം ചെയ്യുന്നു....

മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സമരപ്രചരണജാഥയുടെ രണ്ടാംദിവസത്തെ പ്രചരണം പൂർത്തിയാക്കി. സി പി ഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരീസ് ക്യാപ്റ്റനും മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ജോളി പൊട്ടയ്ക്കൽ വൈസ് ക്യാപ്റ്റനും ജില്ലാ കമ്മിറ്റി അംഗം പി കെ ബാബുരാജ് ഡയറക്ടറുമായ ജാഥ ഞാറക്കാട് നിന്നാരംഭിച്ച് ഈസ്റ്റ് മാറാടി ഷാപ്പുംപടിയിൽ സമാപിച്ചു.. സമാപനസമ്മേളനം സി.പി.ഐ കൺട്രോൾ കമ്മീഷൻ അംഗം കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പോൾ പൂമറ്റം അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ടി.എം.ഹാരീസ്, പി.കെ. ബാബുരാജ്, ജോളി പൊട്ടയ്ക്കൽ, കെ.എ. നവാസ്, വിൻസൺ ഇല്ലിക്കൽ, സീന ബോസ്, ഇ.കെ. സുരേഷ്, പി.വി. ജോയി, എം.വി. സുഭാഷ്, ഷാജി അലിയാർ, ശിവാഗോ തോമസ്, മേജോ ജോർജ്, കെ.കെ. ശ്രീകാന്ത്, പി.എൻ. മനോജ്, ഒ.സി. ഏലിയാസ്, ജി. രാകേഷ്, പി.ബി. ശ്രീരാജ് എന്നിവർ സംസാരിച്ചു.