 
അങ്കമാലി: ആലുവ പോസ്റ്റൽ ഡിവിഷനിലെ മികച്ച പോസ്റ്റുമാനുള്ള പുരസ്‌കാരം നേടിയ മുടിക്കൽ പോസ്റ്റ് ഓഫീസിലെ ടി.വി. ഏല്യാസിനെ മലങ്കര യാക്കോബായ സിറിയൻ സൺഡേസ്‌കൂൾ അസോസിയേഷൻ അങ്കമാലി ഡിസ്ട്രിക്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സമ്മേളനം കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം പി.വി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ടി.എം. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സോണിയ വർഗീസ്, ടി.സി. ഏല്യാസ്, ലതിഷ് സി. പൈനാടത്ത്, ടി.പി. വർഗീസ്, കെ.വി. പൗലോസ്, ടി.പി. മത്തായി, എൻ.ടി. ജിജി, എം.എം. തോമസ്, ടി.വി. ബാബു, എം.കെ. വർക്കിപ്പിള്ള എന്നിവർ പ്രസംഗിച്ചു. എടക്കുന്ന് മാർ ഇഗ്‌നാത്തിയോസ് സൺഡേസ്‌കൂൾ അദ്ധ്യാപകൻകൂടിയാണ് ഏല്യാസ്.