ma
അശമന്നൂർ ഗ്രാമപഞ്ചായത്ത്‌ പതിനൊന്നാം വാർഡിനെ രായമംഗലം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന കല്ലിൽ സംഗമം റോഡ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തുന്നു.

കുറുപ്പംപടി: അശമന്നൂർ ഗ്രാമപഞ്ചായത്ത്‌ പതിനൊന്നാം വാർഡിനെ രായമംഗലം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന കല്ലിൽ സംഗമംറോഡിലെ അപകടാവസ്ഥയിലായ ഭാഗം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സന്ദർശിച്ചു. ഇവിടം 12 വർഷത്തോളമായി കരിങ്കൽക്കെട്ടും കലുങ്കും ഇടിഞ്ഞ് അപകടവസ്ഥയിലായിക്കിടക്കുകയാണ്. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേസിൽ പോൾ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌

ഷിജിഷാജി, ജില്ലാ പഞ്ചായത്ത്‌മെമ്പർ ഷൈമി വർഗീസ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോബി ഐസക്ക്, വാർഡ്‌ മെമ്പർ ജിജു ജോസഫ്, മെമ്പർമാരായ പി.പി. രഘുകുമാർ, ജോയി പതിക്കൽ, കെ.പി. വർഗീസ്, പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ്‌ എൻ.എൻ. കുഞ്ഞ്, ഇ.എം പൗലോസ്, സജി കുര്യാക്കോസ്, ബെസി കെ .തോമസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.