അങ്കമാലി: കറുകുറ്റി-എളവൂർ റോഡിൽ പുളിയനത്ത് നിർമ്മിച്ച പുതിയ കനാൽ പാലത്തിന്റെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റൈജി സിജോ, പഞ്ചായത്ത് അംഗം ജെസി ജോയി, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബി. ചന്ദ്രശേഖരവാര്യർ, വ്യാപാരി വ്യവസായി യൂണിയൻ പ്രസിഡന്റ് എം.പി. ഡേവിസ്, എം.പി. നാരായണൻ, ടി.ജെ. ജോൺസൺ, സുനിൽ ജെ. അറയ്ക്കലാൻ, എം.ടി. ഉണ്ണി, ജോഷി പറോക്കാരൻ, ബേബി പാത്താടൻ, സെൻജോ ജോർജ്ജ്, ബേബി ആലുക്ക, എം.എൻ. സത്യൻ, ഡേവിസ് മാടവന, ജിജോ പുല്ലൻ എന്നിവർ സന്നിഹിതരായിരുന്നു.
പുളിയനം ഭാഗത്തുനിന്ന് എളവൂരിലേക്ക് പോകുന്ന വഴിയിൽ വർഷങ്ങളായി ഉണ്ടായിരുന്ന ഇടുങ്ങിയതും കാലപ്പഴക്കം ചെന്നതുമായ പാലം മുഴുവനായി പൊളിച്ച് ഇരുവശങ്ങളിലേക്കും അപ്രോച്ച് റോഡ് ഉൾപ്പെടെ ടൈൽവിരിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 38 ലക്ഷം രൂപ ചിലവഴിച്ചു. പുളിയനം, എളവൂർ, മാമ്പ്ര പ്രദേശങ്ങളിലേക്ക് കടന്നുപോകുവാനുള്ള പ്രധാന കവാടമായി ഈ പാലം മാറി.