കളമശേരി: ശ്രീവിവേകാനന്ദ ധർമ്മപ്രചരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ചേരാനല്ലൂരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവേകാനന്ദ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സംഘത്തിന്റെ സിൽവർ ജൂബിലി ആഘോഷം പ്രമാണിച്ച് അനേകം സേവാ പ്രവർത്തനങ്ങൾ നടത്തും. പ്രസിഡന്റ് ഡോ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും , മാദ്ധ്യമ പ്രവർത്തകയായ ഡോ.കെ.വി. സുമിത്ര ഉദ്ഘാടനം നിർവഹിച്ചു. ചേരാനല്ലൂർ ക്ഷേത്ര ഉത്സവ ആഘോഷ കമ്മറ്റി കൺവീനർ ഒ.ചന്ദശേഖരൻ, സെക്രട്ടറി ബാലചന്ദ്രൻ , വൈസ് പ്രസിഡന്റ് വാസുദേവ കമ്മത്ത്, പി.എം ബാലകൃഷ്ണൻ , ജേ. സെകട്ടറി കൃഷ്ണരാജ്, ബലറാം, സംഘം ഓർഗനൈസിംഗ് സെക്രട്ടറി ബി.സ് ഉപേന്ദ്രൻ , നിഘിലേഷ് , കൃഷ്ണകാന്ത് ,വൈസ് പ്രസിഡന്റ് ജെ. പ്രസന്നകുമാർ, ശോഭ ശശി എന്നിവർ സംസാരിച്ചു.