babu-puthanangadi
ഫുട്‌ബാൾ മത്സരത്തിൽ (സീനിയർ വിഭാഗം) ചാമ്പ്യന്മാരായ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിച്ച കളമശേരി ഫ്രണ്ട്‌സ് എഫ്.സി ചൂർണ്ണിക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബാബു പുത്തനങ്ങാടിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു

ആലുവ: സ്ത്രീ സുരക്ഷ, സ്ത്രീ സമത്വം എന്ന ആശയം മുൻ നിർത്തി അജിനോറ, സിഗ്മ മെഡിക്കൽ അക്കാഡമി സഹകരണത്തോടെ ഫസ്റ്റ് എയ്ഡ് സംഘടിപ്പിച്ച സ്ത്രീകളും പുരുഷൻമാരും നേർക്കുനേർ ഏറ്റുമുട്ടിയ ഫുട്‌ബാൾ മത്സരത്തിൽ പുരുഷ ടീമുകൾക്ക് വിജയം. ശക്തമായ ചെറുത്ത് നിൽപ്പിന് മുൻ ഇന്ത്യൻ ഫുട്‌ബാൾ താരം സി.വി. സീനയും മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറും നയിച്ച സ്ത്രീകളുടെ ടീമുകൾ ശ്രമിച്ചെങ്കിലും പുരുഷ ടീമുകളെ പിടിച്ചുകെട്ടാനായില്ല. സീനിയർ, ജൂനിയർ മത്സരങ്ങളിലും പുരുഷ ടീമുകൾ ചാമ്പ്യന്മാരായി.

സീനിയർ വിഭാഗം ഫൈനൽ മത്സരത്തിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിച്ച കളമശേരി ഫ്രണ്ട്‌സ് എഫ്.സി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് അജിനോര ഇടപ്പിള്ളിയെ പരാജയപ്പെടുത്തി. ടീം ക്യാപ്റ്റൻ മുഹമ്മദ് ഷിയാസ് ട്രോഫി ഏറ്റുവാങ്ങി. ജൂനിയർ വിഭാഗം ഫൈനലിൽ ഗനഡോർ കളമശേരി ചാമ്പ്യന്മാരായി.

ചൂർണ്ണിക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബാബു പുത്തനങ്ങാടി സമ്മാനങ്ങൾ വിതരണം ചെയ്തു. അജി മാത്യു, നിതു വിപിൻ, അനിൽ പാലത്തിങ്കൽ, സനീഷ് കല്ലൂക്കാടൻ, അയിശ ഷിഹാബ്, ജമാൽ അലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.