തൃപ്പൂണിത്തുറ: ഡി.വൈ.എഫ്.ഐ ജില്ലയിൽ നിർമ്മിക്കുന്ന സ്ഥിരം രക്തദാന സെന്ററിന് അഞ്ച് ലക്ഷം രൂപ നൽകി. നിർമ്മാണത്തിന്റെ ഭാഗമായി നടത്തിയ സ്ക്രാപ്പ് ചലഞ്ചിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച തുകയാണ് സംസ്ഥാന പ്രസിഡന്റ് എസ്.സതീഷിന് കൈമാറിയത്. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് വൈശാഖ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം ടി.സി. ഷിബു,ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി എ.എ. അൻഷാദ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ.വി. കിരൺ രാജ്, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.ടി. അഖിൽദാസ്, വി.കെ. വിവേക്, അമൽ അപ്പുക്കുട്ടൻ, ലിജോ ജോർജ് എന്നിവർ സംസാരിച്ചു.