 
പെരുമ്പാവൂർ: പരിസ്ഥിതി സൗഹൃദപരമായ ഗതാഗത സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി വൈദ്യുതി വാഹനങ്ങളുടെ വ്യാപനം ലക്ഷ്യമിട്ട് പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ ചാർജിംഗ് സ്റ്റേഷൻ ശൃംഖലയുടെ നിർമ്മാണം പുരോഗമിക്കുന്നു. കെ.എസ്.ഇ.ബിയാണ് നോഡൽ ഏജൻസി. പുല്ലുവഴി വില്ലേജ് ഓഫീസിന് സമീപം, വെങ്ങോല പഞ്ചായത്ത് ഓഫീസിന് സമീപം, കുറുപ്പംപടി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് അടുത്ത്, ഒക്കൽ സൊസൈറ്റിക്ക് സമീപം, പെരുമ്പാവൂർ മേരി ഇമ്മാക്കുലേറ്റ് പള്ളിക്ക് സമീപം തുടങ്ങിയ പ്രദേശങ്ങളിലാണ് ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു.