പറവൂർ: പറവൂർ ഈഴവസമാജം പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാചടങ്ങുകൾക്ക് ശേഷം തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി. കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രിയും ക്ഷേത്രം മേൽശാന്തി മൂത്തകുന്നം ജോഷി ശാന്തിയും മുഖ്യകാർമ്മികത്വം വഹിച്ചു. തൈപ്പൂയ മഹോത്സവദിനമായ ഇന്ന് പുലർച്ചെ 5മുതൽ അഭിഷേകം. ഒമ്പതിന് പറവൂത്തറ ചില്ലിക്കൂടം ഭദ്രകാളി ക്ഷേത്രത്തിൽനിന്ന് സേവാസമതിയുടെ നേതൃത്വത്തിൽ കാവടി ഘോഷയാത്ര. പതിനൊന്നിന് ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് അഭിഷേകം. ആറാട്ട് മഹോത്സവദിനമായ 21ന് രാവിലെ 8ന് കാഴ്ചശ്രീബലി, വൈകിട്ട് 5.30ന് പകൽപ്പൂരം, രാത്രി 8ന് വിശേഷാൽപൂജ, ആറാട്ടുബലി, 8.30ന് ആറാട്ട്, തിരിച്ചെഴുന്നള്ളിപ്പ്, പഞ്ചവിംശതി കലശാഭിഷേകത്തിനുശേഷം കൊടിയിറങ്ങും.