കൊച്ചി: ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ മെഡിക്കൽ ലാ ആൻഡ് എത്തിക്‌സ്, സൈബർ ലാ, ഇൻഷുറൻസ് ലാ, ബാങ്കിങ് ലാ എഡ്യൂക്കേഷൻ ലാ ആൻഡ് മാനേജ്മന്റ് എന്നീ പി. ജി. ഡിപ്ലോമാ ഏകവർഷ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അവധി ദിവസങ്ങളിലാണ് ക്ലാസുകൾ. ബിരുദധാരികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ഈ മാസം 25. വിശദ വിവരങ്ങളും അപേക്ഷയുടെ മാതൃകയും നുവാൽസ് വെബ് സൈറ്റ്: www.nuals.ac.in കാണുക.