
കൊച്ചി : കർത്ത സമുദായ അംഗങ്ങളുടെ കൂട്ടായ്മയായ വേൾഡ് കർത്ത ഫാമിലി (ഡബ്ല്യു.കെ.എഫ്) ബോർഡ് മീറ്റിംഗ് ആലുവയിൽനടന്നു. കർത്ത, കൈമൾ, കുഞ്ഞി സമുദായാംഗങ്ങളിലെ അവശത അനുഭവിക്കുന്നവർക്കായി പ്രത്യേക കർമ്മപദ്ധതികൾ ആവിഷ്കരിക്കാൻ ബോർഡ് യോഗം തീരുമാനിച്ചു. മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ സംസ്ഥാന സർക്കാർ നടത്തുന്ന സാമ്പത്തിക സർവേയെ യോഗം സ്വാഗതം ചെയ്തു. കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പല ക്ഷേത്രങ്ങളിലും ആചാരലംഘനം നടക്കുന്നതിൽഡബ്ല്യു.കെ.എഫ് ആശങ്ക രേഖപ്പെടുത്തി. മാർച്ച് 6 ന് ആലുവയിൽ ജനറൽ ബോഡി മീറ്റിംഗ്നടത്തുന്നതിന് തീരുമാനിച്ചു.