പറവൂർ: പറവൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽ ശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് കൊടിയുയർന്നു. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി പതാക ഉയർത്തി. വൈസ് ചെയർമാൻ എം.ജെ. രാജു, ടി.വി. നിഥിൻ, രമേഷ് ഡി. കുറുപ്പ്, എൻ.എം. പിയേഴ്സൺ, ഡെന്നി തോമസ്, പറവൂർ ജ്യോതിസ്, ജാസ്മിൻ കരീം, എ.എസ്. സിനി തുടങ്ങിയവർ പങ്കെടുത്തു. ഘോഷയാത്ര ഒഴിവാക്കി. 1982 എസ്.എസ്.എൽ.സി ബാച്ച് പത്ത് എയുടെ പ്രതിനിധി സാബു സുവാസാണ് കൊടിമരവും അനുബന്ധ അലങ്കാരങ്ങളും സ്കൂളിന് നൽകിയത്.