
കൊച്ചി: കെൽട്രോണും പട്ടികജാതി വികസനവകുപ്പും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വർടൈസിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് ലാൻഡ് സർവ്വെ എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് പട്ടികജാതി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. വിജയിച്ചവർക്ക് അപേക്ഷിക്കാം. പഠന കാലയളവിൽ വിദ്യാർത്ഥികൾക്ക് പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. ജാതി സർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഈ മാസം 20 ന് മുമ്പ് അപേക്ഷിക്കണം.