anwar-sadath-mla
കെ.പി.എസ്.ടി.എ സംസ്ഥാന സമിതി സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ് ജില്ലാതല മത്സരവിജയികൾക്ക് അൻവർ സാദത്ത് എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ

ആലുവ: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ലാ കമ്മിറ്റി ആലുവയിൽ സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസിന്റെ സമാപന സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ ടി.യു. സാദത്ത്, സി.വി. വിജയൻ, ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, അസോസിയേറ്റ് സെക്രട്ടറി കെ.എ. റിബിൻ, ഷിബി ഷങ്കർ, തോമസ് പീറ്റർ, ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. വിജയികളായ വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും എം.എൽ.എ വിതരണം ചെയ്തു. ജനുവരി 30 ന് തൃശൂരിൽ സംസ്ഥാനതല മത്സരങ്ങൾ നടത്തും.