കളമശേരി: കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഏലൂരിൽ മൈക്ക് അനൗൺസ്മെന്റ് നടത്തും. കടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ആരോഗ്യം വിഭാഗം പരിശോധന നടത്താനും ഓൺലൈനിൽ കൂടിയ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു.