വൈപ്പിൻ: വൈപ്പിൻ ആർട്ടിസ്റ്റ് ആൻഡ് വെൽഫെയർ അസോസിയേഷൻ (വാവ) ചെറായി യൂണിറ്റിന്റെ വാർഷികാഘേഷവും അനുമോദന ചടങ്ങും കവയിത്രി ശ്രീദേവി കെ. ലാൽ ഉദ്ഘാടനം ചെയ്തു. കുസുംഷലാൽ, രമേഷ് ദേവപ്പൻ, സുനിൽകുമാർ, വിശ്വനാഥൻ തലപ്പിള്ളി, കെ.പി. സുരേഷ്, വർഗ്ഗീസ് കൈതാരൻ എന്നിവരെ ആദരിച്ചു. കാർട്ടൂണിസ്റ്റ് സീരി മുഖ്യപ്രഭാഷണം നടത്തി. ഇ.എം. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുൾറഹ്മാൻ, തോമസ് പീറ്റർ, നാസർ ബാബു, ഗീത രത്‌നാകരൻ, സുരേഷ് കോമണ്ടി എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ കലാപരിപാടികളുമുണ്ടായിരുന്നു.