കൂത്താട്ടുകുളം: നഗരസഭാ പരിധിയിൽ തെരുവുവിളക്കുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭാ ഓഫീസിനുമുന്നിൽ പ്രതീകാത്മകമായി ചൂട്ടുകത്തിച്ച് പ്രതിഷേധധർണ്ണ നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സിബി കൊട്ടാരം അദ്ധ്യക്ഷതവഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ ബേബി ജോൺ, പി.സി. ഭാസ്കരൻ, ജിജോ ടി ബേബി, സാറ ടി.എസ്, റോയി ഇരട്ടയാനി, മരിയ ഗൊരേത്തി, ലിസി ജോസ് എന്നിവർ പ്രസംഗിച്ചു.