pet

കോ​ല​ഞ്ചേ​രി​:​ ​ചൂ​ട് ​ക​ന​ത്ത​തോ​ടെ​ ​മ​നു​ഷ്യ​ർ​ക്കു​ ​മാ​ത്ര​മ​ല്ല​ ​മൃ​ഗ​ങ്ങ​ൾ​ക്കും​ ​സൂ​ര്യ​താ​പ​ ​ഭീ​ഷ​ണി.​ ​താ​പ​നി​ല​ ​ഉ​യ​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മൃ​ഗ​ങ്ങ​ൾ​ക്ക് ​സൂ​ര്യാ​ത​പ​വും​ ​ചെ​ള്ളു​പ​നി​ ​പോ​ലു​ള​ള​ ​രോ​ഗ​ങ്ങ​ളും​ ​പ​ട​രു​ന്ന​താ​യി​ ​മൃ​ഗ​ ​സം​ര​ക്ഷ​ണ​ ​വ​കു​പ്പ് ​മു​ന്ന​റി​യി​പ്പ്.​ ചൂ​ട് ​കൂ​ടി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മൃ​ഗ​ങ്ങ​ളി​ൽ​ ​ബാ​ഹ്യ​പ​രാ​ദ​ങ്ങ​ളു​ടെ​ ​ആ​ക്ര​മ​ണം​ ​മൂ​ലം​ ​ര​ക്ത​ചം​ക്ര​മ​ണ​ ​വ്യ​വ​സ്ഥ​യെ​ ​ബാ​ധി​ക്കു​ന്ന​ ​രോ​ഗ​ങ്ങ​ൾ​ ​പി​ടി​പെ​ടാ​ൻ​ ​സാ​ദ്ധ്യ​ത​ ​കൂ​ടു​ത​ലാ​ണെ​ണ്.
ഇ​വ​ ​സൂ​ക്ഷി​ക്കാം
​സൂ​ര്യാ​ത​പ​മേ​​​റ്റാ​ൽ​ ​എ​ഴു​ന്നേ​ൽ​ക്കാ​ൻ​ ​പ​​​റ്റാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​ ​കാ​ണു​ക​യാ​ണെ​ങ്കി​ൽ​ ​ശ​രീ​രോ​ഷ്മാ​വ് ​മ​ന​സി​ലാ​ക്കി​ ​നെ​​​റ്റി​യി​ൽ​ ​ത​ണു​ത്ത​ ​വെ​ള്ള​മോ,​ ​തു​ണി​യി​ൽ​ ​പൊ​തി​ഞ്ഞ​ ​ഐ​സ് ​ക​ട്ട​ക​ളോ​ ​വ​യ്ക്ക​ണം.​ ​ശു​ദ്ധ​മാ​യ​ ​കു​ടി​വെ​ള്ളം,​ ​ക​രി​ക്ക് ​എ​ന്നി​വ​യും​ ​ന​ൽ​കാം.
സൂ​ര്യാ​ത​പ​മേ​​​റ്റ​താ​യി​ ​സം​ശ​യം​ ​തോ​ന്നി​യാ​ൽ​ ​ഉ​ട​ന​ടി​ ​വെ​​​റ്റ​റി​ന​റി​ ​ഡോ​ക്ട​റു​ടെ​ ​സേ​വ​ന​വും​ ​ഉ​റ​പ്പ് ​വ​രു​ത്ത​ണം .പ​ശു,​ ​ആ​ട്,​ ​നാ​യ,​ ​പൂ​ച്ച,​ ​കോ​ഴി​ ​തു​ട​ങ്ങി​യ​ ​വ​ള​ർ​ത്തു​ ​മൃ​ഗ​ങ്ങ​ളെ​ ​നേ​രി​ട്ടു​ള്ള​ ​സൂ​ര്യ​കി​ര​ണ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​സം​ര​ക്ഷി​ക്ക​ണം .
​ ​രാ​വി​ലെ​ 10.30​ ​മു​ത​ൽ​ ​വൈ​കി​ട്ട് 5​ ​വ​രെ​ ​തു​റ​സാ​യ​ ​വ​യ​ൽ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​പ​റ​മ്പു​ക​ളി​ലും​ ​മൃ​ഗ​ങ്ങ​ളെ​ ​കെ​ട്ടി​യി​ടു​ന്ന​ത് ​ഒ​ഴി​വാ​ക്കു​ക.
ചൂ​ട് ​കു​റ​ഞ്ഞ​ ​സ​മ​യ​ങ്ങ​ളി​ൽ​ ​തീ​​​റ്റ​ ​കൊ​ടു​ക്കു​ക. ​ ​കു​ടി​വെ​ള്ളം​ ​ല​ഭ്യ​മാ​ക്കു​ക​യും​ ​ചെ​യ്യു​ക. തൊ​ഴു​ത്തു​ക​ളി​ലും​ ​കൂ​ടു​ക​ളി​ലും​ ​വാ​യു​സ​ഞ്ചാ​രം​ ​ഉ​റ​പ്പ് ​വ​രു​ത്ത​ണം

 ചെള്ള് പനി

പശുക്കളിൽ പാലിന്റെ അളവ് കുറയുക, വായിലെ ഉമിനീർ പത പോലെ ഉ​റ്റി വീഴുക, അമിതമായ കിതപ്പ്, കണ്ണിൽ പീള കെട്ടൽ, മൂത്രത്തിന്റെ അളവ് കുറഞ്ഞ് മഞ്ഞനിറം ഉണ്ടാവുക, ഗർഭിണിയായ പശുക്കളിൽ ഗർഭം അലസിപ്പോവുക തുടങ്ങിയവയാണ് മൃഗങ്ങൾ കാണിക്കുന്ന പ്രധാന ലക്ഷണങ്ങൾ.ചെള്ള്, പേൻ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിനായി മൃഗങ്ങളുടെ ദേഹത്തും തൊഴുത്തുകളിലും മരുന്നുകൾ ഒഴിച്ച് നിയന്ത്രിക്കുക. മൃഗങ്ങളുടെ ദേഹത്ത് കടിച്ചിരിക്കുന്ന പട്ടുള്ളികളെ പറിച്ചെടുത്ത് കത്തിച്ച് കളയണം.