ആലുവ: സർക്കാർ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് പദ്ധതി അപാകതകൾ പരിഹരിച്ചേ നടപ്പാക്കാവൂവെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് ലീഗ് ജില്ലാ പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജലീൽ ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് ജില്ലാതല വിതരണോദ്ഘാടനം പി.കെ. ജലീലിനുനൽകി ലീഗ് ജില്ലാ സെക്രട്ടറി എം.യു. ഇബ്രാഹിം നിർവഹിച്ചു. പ്രസിഡന്റ് എ.പി. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എ. കൊച്ചുമൊയ്തീൻ, പി.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.എ. കൊച്ചുമൊയ്തീൻ (പ്രസിഡന്റ്), പി.പി. മുഹമ്മദ് (ജനറൽ സെക്രട്ടറി), എം.എം. മുഹമ്മദ് അഷ്‌റഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.