#ശോഭായാത്രയും അവിട്ടസദ്യയും ഒഴിവാക്കി

ആലുവ: തുരുത്തുമ്മൽ വീരഭദ്രകാളീക്ഷേത്രത്തിലെ അവിട്ടദർശന മഹോത്സവം 29 മുതൽ ഫെബ്രുവരി രണ്ടുവരെ നടക്കും. വിളംബര ശോഭായാത്രയും അവിട്ടസദ്യയും പുഴ കടന്നുപോകുന്ന പറയെടുപ്പും ഒഴിവാക്കി. ക്ഷേത്രത്തിൽ പറ നിറക്കാം. വിശേഷാൽപൂജകൾക്കു പുറമെ ദീപാരാധനയ്ക് ശേഷം കളമെഴുത്തും പാട്ടും വഴിപാടുകളും നടത്തും. 29നും 30നും രാത്രി എട്ടിന് ഗ്രാമോത്സവം, 31ന് രാത്രി എട്ടിന് കല്യാണസൗഗന്ധികം കഥകളി, ഫെബ്രുവരി ഒന്നിന് 25 കലശം, രാവിലെ ഒമ്പതുമുതൽ നാരായണീയ ജപാരാധനയും വൈകിട്ട് 7.30ന് അഡ്വ. എ. ജയശങ്കറിന്റെ പ്രഭാഷണവും നടക്കും. രണ്ടിന് രാവിലെ 10ന് ഭജന, തന്ത്രിമുഖ്യൻ വേഴപ്പറമ്പ് ദാമോദരൻ നമ്പൂരിപ്പാടിന്റേയും മേൽശാന്തി ചിറ്റാറ്റുപുറം സുമേഷ് നാരായണൻ നമ്പൂതിരിയുടേയും മുഖ്യകാർമികത്വത്തിൽ നടക്കുന്ന ചടങ്ങുകൾക്കുശേഷം ഉച്ചയ്ക്ക് 12നാണ് അവിട്ടദർശനം.
രാത്രി 12ന് എരുത്തിക്കുന്ന് ഭഗവതിക്കാവിൽ നിന്നുമുളള താലപ്പൊലിയും തുടർന്ന് കൊരട്ടി വാരണാട്ട് ശങ്കരനാരായണക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള മുടിയേറ്റിനുംശേഷം വെളുപ്പിന് നടക്കുന്ന ഗുരുതിയോടെ മഹോത്സവച്ചടങ്ങുകൾ അവസാനിക്കും.