raija
എടത്തല അറബി കോളേജ് എൻ.എ.ഡി മുകൾ റോഡിന്റെ പുനരുദ്ധാരണം ജില്ലാ പഞ്ചായത്തംഗം റൈജ അമീർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എടത്തല അറബി കോളേജ് എൻ.എ.ഡി മുകൾറോഡിന്റെ പുനരുദ്ധാരണം ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീർ ഉദ്ഘാടനം ചെയ്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അസീസ് മൂലയിൽ അദ്ധ്യക്ഷത വഹിച്ചു. എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ മുഖ്യാതിഥിയായി. ടി.എൻ. ജയപ്രകാശ്, കെ.ബി. ഹരിദാസ്, പി.കെ. അലി എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് എടത്തല ഡിവിഷൻ ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. എടത്തല അറബി കോളേജിന് സമീപത്ത് നിന്നാരംഭിച്ച് എൻ.എ.ഡി കവലയ്ക്കു സമീപമാണ് റോഡ് അവസാനിക്കുന്നത്.