
കൊച്ചി: തിരുവനന്തപുരം ടെക്‌നോപാർക്കിലെ പ്രോഡക്‌ട് എൻജിനീയറിംഗ് കമ്പനിയായ ക്വസ്‌റ്റ് ഗ്ളോബലിന് 'മികച്ച ജോലിസ്ഥലം" എന്ന അംഗീകാരം. ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർട്ടിഫിക്കറ്റാണ് ലഭിച്ചത്. വിശ്വാസ്യത, ബഹുമാനം, നീതി, അഭിമാനം എന്നീ മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് അംഗീകാരം.
കൊവിഡിലെ വെല്ലുവിളികൾക്കിടെ ഈ സർട്ടിഫിക്കേഷൻ നേടിയത് അഭിമാനകരമാണെന്ന് ക്വസ്റ്റ് ഗ്ലോബൽ ചീഫ് പീപ്പിൾ ഓഫീസർ നികേത് സുന്ദർ പറഞ്ഞു.
ജോലിസ്ഥലത്തെ സംസ്‌കാരത്തെക്കുറിച്ച് പഠിക്കുന്ന ആഗോള അതോറിറ്റിയായ ഗ്രേറ്റ് പ്ലേസ് ടു വർക്കാണ് അംഗീകാരം നൽകിയത്. ജീവനക്കാർക്ക് സ്ഥാനം, ലിംഗഭേദം, കാലാവധി എന്നിവ പരിഗണിക്കാതെ തുല്യപരിഗണ നൽകാൻ പ്രോത്സാഹിപ്പിക്കുന്നാണ് അംഗീകാരം. എല്ലാവർക്കും ജോലി ചെയ്യാനുള്ള മികച്ച ഇടം സൃഷ്ടിക്കുകയും നിലനിറുത്തുകയും ചെയ്യുകയെന്ന കാഴ്ചപ്പാടാണ് സംഘടന നൽകുന്നത്.