കാലടി: വൈസ്‌മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഒമ്പതിന്റെ ആഭിമുഖ്യത്തിൽ മതേതരത്വ സംരക്ഷണസദസ് സംഘടിപ്പിച്ചു. മഞ്ഞപ്ര എ.പി. വർഗീസ് സ്മാരക ഹാളിൽ വൈസ്‌മെൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. വർഗീസ് മൂലൻ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.പി.വർഗീസ് സെമിനാറിൽ വിഷയം അവതരിപ്പിച്ചു. പീറ്റർ സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. വൈസ്‌മെൻ ഡിസ്ട്രിക്ട് സെക്രട്ടറി സജീവ് അരീക്കൽ, ചീഫ് അഡ്വൈസർ രഞ്ജി പെട്ടയിൽ, ഏലിയാസ് ജോസഫ്, സണ്ണി പി.ഡേവിസ്, അഡ്വ.എ.വി. സൈമൺ, പി.പി. ഷാജു, പോളച്ചൻ കോളാട്ടുകുടി, പി.ജെ. പോൾ, ബഹനാൻ തവളപ്പാറ എന്നിവർ പ്രസംഗിച്ചു.