 
ആലുവ: കാർഷിക വികസന കർഷകക്ഷേമവകുപ്പ് ഓർഗാനിക് പദ്ധതിപ്രകാരം കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ആരംഭിച്ച സമൃദ്ധി ഇക്കോഷോപ്പ് മന്ത്രി പി. രാജീവ് കിഴക്കേ കടുങ്ങല്ലൂർ പുനക്കാട്ടിൽ ബിൽഡിംഗിൽ ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി. അനിതകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. രവീന്ദ്രൻ, ട്രീസ മോളി, പി.എ. അബൂബക്കർ, അനിൽകുമാർ, വിദ്യാ ഗോപിനാഥ്, പി.കെ. സലിം, വി.കെ. ശിവൻ, ബേബി സരോജം, കൃഷി ഓഫീസർ നയിമ നൗഷാദ് അലി തുടങ്ങിയവർ സംസാരിച്ചു.