1

പള്ളുരുത്തി: പെരുമ്പടപ്പ് ശാഖ ഗുരുദീപം കുടുംബയൂണിറ്റിന്റെ വാർഷിക പൊതുയോഗം ശാഖ സെക്രട്ടറി സൈനി പ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടന്നു. യൂണിയൻ വൈസ് പ്രസിഡന്റ് സി.പി കിഷോർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് അംഗമായ ശ്രീദേവി തമ്പിയെ (ചിലമ്പൊലി നിർത്തകലാലയം) പൊന്നാട അണിയിച്ചു ആദരിച്ചു.യോഗത്തിന് യൂണിയൻ വനിതാ സംഘം ഖജാൻജി നിഷ ബിജു നന്ദി പറഞ്ഞു.