
പള്ളുരുത്തി: ഇടക്കൊച്ചിയിൽ സ്ത്രീകൾ രാത്രി നടത്തം സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് 'പൊതുയിടം എന്റേതും’ എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഇടക്കൊച്ചി 16-ാം ഡിവിഷനിലെ അഞ്ച് അങ്കണവാടികളുടെ നേതൃത്വത്തിലാണ് സ്ത്രീകൾക്കെതിരെയുള്ള വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ രാത്രി നടത്തം സംഘടിപ്പിച്ചത്. ചടങ്ങ് സിനിമ താരം നന്ദൻ ഉണ്ണി ഉദ്ഘാടനം ചെയ്തു. കൗൺസിലർ അഭിലാഷ് തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി ടീച്ചർമാരായ കമലമ്മ, ജൂലി തോമസ്, സുജാത മേഘനാഥൻ,സുകന്യ, സുജാത, ആശ പ്രവർത്തകർ, എ.ഡി.എസ് പ്രവർത്തകർ, അങ്കണവാടി എ.എൽ.എം.എസ്.സി അംഗങ്ങൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു.