പട്ടിമറ്റം: സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി പട്ടിമറ്റം മാർ കൂറിലോസ് ഹയർ സെക്കൻഡറി സ്‌കൂളിൽ കരിയർ ഗൈഡൻസ്, വ്യക്തിത്വവികസനവും ലക്ഷ്യമിടുന്ന 'പാസ്‌വേഡ് ' ക്യാമ്പ് നടത്തി. സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് കിഴക്കമ്പലം, ഞാറല്ലൂർ ബേത്‌ലഹേം ദയറ ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളേയും പങ്കെടുപ്പിച്ചായിരുന്നു ക്യാമ്പ്. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതമോൾ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ ഇലക്ഷൻ എസ്. ബിന്ദു അദ്ധ്യക്ഷയായി. ഹെഡ്മിസ്ട്രസ് ബീന എൻ. മാത്യു, പഞ്ചായത്ത് അംഗം പി.ടി. വിജി, റെജി സി. വർക്കി, ഫാ. ഷാനു കെ. പൗലോസ്, ഫാ. ജെക്‌സൺ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.