
പള്ളുരുത്തി:എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ കീഴിലുള്ള 1393 നമ്പർ ശാഖയിൽ ഗുരുസ്തവം പുരുഷ മൈക്രോ ഫിനാൻസ് യൂണിറ്റ് രൂപീകരിച്ചു. ശാഖാ മന്ദിരത്തിൽ നടന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് സി. എം. പൊന്നൻ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. സി. കെ. ടെൽഫി, എ. എൻ. സുധാകരൻ, കെ. ബി. സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.