മണ്ണൂർ: എം.സി റോഡ് മണ്ണൂരിൽ റോഡരികിൽ മാലിന്യംതള്ളൽ പതിവായി. കു​റ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. അന്നപൂർണ്ണ ജംഗ്ഷന് സമീപം തെർമ്മോകോൾ അടക്കമുള്ള മാലിന്യങ്ങളാണ് തള്ളിയത്. കീഴില്ലം നസ്രേത്ത് മാർത്തോമചർച്ച്, മണ്ണൂർ സായിസമിതി അടക്കമുള്ള ആരാധനാലയങ്ങളുടെ മുന്നിലാണ് സാമൂഹ്യ വിരുദ്ധർ മാലിന്യങ്ങൾ തള്ളിയത്. കഴിഞ്ഞമാസം കൂഴൂരിലും മാലിന്യങ്ങൾ തള്ളിയിരുന്നു.