തൃപ്പൂണിത്തുറ: ചോറ്റാനിക്കര പബ്ലിക് ലൈബ്രറിയും പുരോഗമന കലാസാഹിത്യ സംഘം ചോറ്റാനിക്കര യൂണിറ്റും സംയുക്തമായി എസ്.രമേശൻ അനുസ്മരണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം തൃപ്പൂണിത്തുറ മേഖല സെക്രട്ടറി സി.ബി. വേണുഗോപാൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ.ജി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ്, ജി.ജയരാജ്, എ.കെ. ദാസ്, എം.കെ. വിനോദ് എന്നിവർ സംസാരിച്ചു.