തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ സബ് രജിസ്ട്രാർ ഓഫീസിൽ അണ്ടർ വാലുവേഷൻ കോമ്പൗണ്ടിംഗ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരമുള്ള അദാലത്ത് 21,28 തീയതികളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ നടക്കും.1986 മുതൽ 2017 മാർച്ച് വരെ രജിസ്റ്റർ ചെയ്ത അണ്ടർ വാലുവേഷനിൽ ഉൾപ്പെട്ടിട്ടുള്ള ആധാരങ്ങൾക്കായാണ് അദാലത്ത് നടത്തുന്നതെന്ന് സബ് രജിസ്ട്രാർ അറിയിച്ചു.