തൃപ്പൂണിത്തുറ: ലയൺസ് ക്ലബ് ഒഫ് കൊച്ചിൻ പാലസ് സിറ്റിയുടെ ആഭിമുഖ്യത്തിൽ നാല് വിദ്യാർത്ഥികൾക്ക് ടാബ് നൽകി. ടാബ് വിതരണം നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.പ്രൊജക്ട് കോ ഓഡിനേറ്റർ ഷൈൻമോൻ, പാലസ് സിറ്റി അംഗങ്ങളായ ഗീവർഗീസ് ബാബു,റോയ് കെ.പോൾ,സുരേഷ് മേമന,മനോജ് ആർ,സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.