1

പള്ളുരുത്തി:കൊവിഡ് മൂന്നാം തരംഗത്തിൽ പ്രതിരോധ പ്രവർത്തന ങ്ങളുമായി കോൺഗ്രസ് പ്രവർത്തകർ. പള്ളുരുത്തി നോർത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.പി ജേക്കബ്, മണ്ഡലം പ്രസിഡണ്ട് എം.ഐ നൗഷാദ് എന്നിവരുടെ നേതൃത്യത്തിൽ സ്ക്വഡ് രൂപീകരിച്ച് പ്രതിരോധ പ്രവർത്തനത്തിന് രൂപം നൽകി. ഇതിൻ്റെ ഭാഗമായി രമേശ്വരം വില്ലേജ്, പള്ളുരുത്തി പൊലീസ് സ്റ്റേഷൻ, ജനം കൂടുന്ന പള്ളുരുത്തി പുലവണിഭമേള പ്രദേശം അണു നശീകരണം നടത്തി. കൊവിഡ് രോഗികൾക്ക് ഭക്ഷണം എത്തിക്കുന്ന നിരവധി പ്രവർത്തനൾക്ക് രൂപം നൽകി. വില്ലേജ് പരിസരത്ത് കെ. പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. എം.വി. പ്രഹളാദൻ, എ.എസ്. ജോൺ, അരുൺ കുമാർ തുടങ്ങിയവർ സംബന്ധിച്ചു.