
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി ചീഫ് എയർപോർട്ട് ഓഫീസർ ഗിരി മധുസൂദനറാവു നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റി. ഹർജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് വിശദീകരണം തേടിയിരുന്നു. ജനുവരി നാലിന് റാവു ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് ജീവനക്കാരിയുടെ ആരോപണം.