
കൊച്ചി: എറണാകുളം ലൂർദ്ദ് ആശുപത്രിയിൽ ഫെബ്രുവരി 17 വരെ നടത്തുന്ന ഗർഭാശയ അർബുദ പരിശോധനാ ക്യാമ്പിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു.
കഴിഞ്ഞ വർഷവും ലൂർദ് ഹോസ്പിറ്റലിൽ സെർവിക്കൽ കാൻസർ ബോധവത്കരണ ക്യാമ്പ് നടത്തിയിരുന്നു. ഉച്ചയ്ക്ക് 2 മുതൽ 4 വരെയാണ് ക്യാമ്പ്. അമിതമായ വെള്ളപോക്ക്, ക്രമം തെറ്റിയുള്ള ആർത്തവം, ആർത്തവ വ്യതിയാനങ്ങൾ തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികൾക്ക് സെർവിക്കൽ കാൻസർ പരിശോധിക്കാം. ഫലപ്രദമായ പ്രാഥമിക പ്രതിരോധം, ദ്വിതീയ പ്രതിരോധ സമീപനങ്ങൾ, അർബുദ സംബന്ധമായ ലക്ഷണങ്ങളുടെ സ്‌ക്രീനിംഗ് എന്നിവയിലൂടെ ഭൂരിഭാഗം ഗർഭാശയ ക്യാൻസറും തടയാൻ സഹായിക്കുമെന്ന് ഡോ. പ്രവീണ പറഞ്ഞു.