കിഴക്കമ്പലം: താമരച്ചാൽ റാണിമാതാ സ്‌കൂളിൽ ശാസ്ത്രമേള നടത്തി. താമരച്ചാൽ തിരുഹൃദയ പള്ളി വികാരി ഫാ. ജോർജ് ആത്തപ്പിള്ളി ഉദ്ഘാടനം ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർ വി.എസ്. ഷിഹാബ്, പി.ടി.എ പ്രസിഡന്റ് ഷാജു ജോസഫ്, പ്രിൻസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.